Friday, September 10, 2010

മഴ


മഴ,

അതെനിക്കെന്നും ഒരു ആവേശം ആയിരുന്നു

അതിന്റെ തണുപ്പ് എന്റെ ചിന്തകള്‍ക്ക് ഒരു ആശ്വാസവുംഒര്മാകളിലാദ്യം പെയ്ത മഴകളിലൊന്നില്‍ കുടയും ചൂടി


അമ്മയുടെ കയ്യും പിടിച്ചു പള്ളിക്കൂടത്തില്‍ പോകുന്ന


ആ കുട്ടിനിക്കറുകാരന്റെ കവുതുകമാനെനിക്ക് ഇന്നും മഴയോട്ചെങ്കല്ലിട്ട റോഡിലെ ചെളിക്കുണ്ടില്‍ കാല്‍ പുതഞ്ഞപ്പോളും

പള്ളിക്കൂടത്തിലെ ഇടവേളകളില്‍ മഴപെയ്തപ്പോലും

ശപിചിട്ടുണ്ട് മഴയെ ഒരുപാട് ....പിന്നെടെപ്പോഴോ ഞാനും അതിന്റെ വശ്യതയില്‍ മയങ്ങി

ഒരുപാടുനേരം നോക്കിയിരുന്നിട്ടുണ്ട്, ഓടി നടന്നു നനഞ്ഞിട്ടുമുണ്ട്

അങ്ങനെ ഞാന്‍ മഴയുടെ കാമുകനായി...മഴ കാത്തു കഴിയുന്ന വേഴാമ്പലിനോട് എനിക്ക് അസൂയ ആയിരുന്നു

കാരണം ആരോ പറഞ്ഞ കഥയില്‍ മഴ പെയ്യുന്നത്തെ വേഴാമ്പലിനു

വേണ്ടി ആയിരുന്നു...മഴയെങ്ങനെ പെയ്യുന്നു എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്

ശാസ്ത്രം തന്ന ഉത്തരം അംഗീകരിക്കാന്‍ കഴിഞ്ഞില്ല

പിന്നെടെപ്പോഴോ കേട്ട ഒരു പാട്ടില്‍ മഴ ദൈവത്തിന്റെ കണ്ണുനീരായി

അത് ഞാനും വിശ്വസിച്ചു...

മഴക്കിത്രയും മനോഹാരിത കിട്ടിയത് അതുകൊണ്ടാവാം...പക്ഷെ, ആ കണ്ണുനീര്‍ വീണു കുതിര്ന്നപ്പോഴെപ്പഴോ ഞാനും അറിയാതെ പുലമ്പി ഈ നശിച്ച മഴ....

11 comments:

jayarajmurukkumpuzha said...

mazhayude vividha bhavangal...... manoharam..........

devayani said...

മഴ പലപ്പോഴും പെയ്യുന്നത് മനസ്സിലാണ്,
ഒരു നല്ല മഴ അവസാനം എനിക്കും തോന്നി 'ഹോ ഈ നശിച്ച മഴ',
തുടരുക അഭിനന്ദനങ്ങള്‍

sooraj said...

നല്ല ഓര്‍മ്മപെടുതലായിരുന്നു. മഴയെ സ്നേഹിക്കുന്നു എന്ന് പറയുന്നവര്‍ പോലും അറിയാതെ പറഞ്ഞു പോകും ഈ വാക്കുകള്‍, നന്നായിരിക്കുന്നു

Anonymous said...

ഈ നശിച്ച മഴ അല്ലാതെ എന്ത് പറയാന്‍

Resmi G. said...

മഴ!!!

അതിന്റെ മനോഹാരിത മനസിലാക്കണമെങ്കില്‍ ഒരു പ്രണയം മനസ്സിലുള്ളവനോട് ചോദിക്കണം..

അതിന്റെ കഷ്ടപ്പാട് മനസിലാക്കണമെങ്കില്‍ ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു ദരിദ്രനോട് ചോദിക്കണം..

ദാഹജലത്തിന്റെ മാധുര്യം അറിയണമെങ്കില്‍
മഴ കാത്തു കഴിയുന്ന വേഴാംബലിനോട് ചോദിക്കണം..

GK said...

മഴ!!!

താരാട്ടുപോലെ ചിലത് said...

മഴ ചെയ്യുന്നത് ചതിയാണ്.............
കുട എടുത്ത് ഇറങ്ങിയാല്‍ പെയ്യില്ല,കുടയെടുക്കാതെ പോവുകയാണെങ്കില്‍ അവന്‍ തിമിര്‍ത്തു പെയ്ത്‌ ആകെ ചളമാക്കും......

നന്നായി.........

snehamol said...

മഴ അതിനെന്നും മനോഹാരിത ഉണ്ടായിരിക്കട്ടെ, ഒരു നിമിഷം കുട്ടികാലത്തേക്ക് ഒന്ന് പോയി, നന്ദി

Double Large...! said...

മഴ ... പാവം മഴ...
പുഴയായി ഒഴുകുന്നു..
പിന്നെ പിഴ മൂളി
തിരിച്ചു പോകുന്നു..

കുമാരന്‍ | kumaran said...

മഴക്കവിത നന്നായിട്ടുണ്ട്.

ginan said...

മഴ ഒരു അനുഭൂതിയാണ്.പക്ഷെ അതൊരു നല്ല ആസ്വാദകന്‍ ആണെങ്കില്‍ മാത്രം.മറിച്ചായാല്‍ നാം ശപിയ്ക്കുകതന്നെ ചെയ്യും.
നല്ലവരികള്‍

If you cant read malayalam Click Here to download malayalam font, then open the downloaded file and press the done button on that
വെറുതെ നിനച്ചതും കനവായി കണ്ടതും കരളിന്റെ നോവുകളെന്നുമെന്നും കരളേ നീ ഇല്ലാതെ കനവുകളില്ലാതെ കഴിവതീയൂഴിയില്‍ എങ്ങനെ ഞാന്‍