
രാവിലെ പത്രത്തിന്റെ മുന്‍ താളിലെ കളര്‍ ഫോട്ടോ കണ്ടപ്പോഴാണ് അയാള്‍ ഓര്‍ത്തത്, ഇന്ന് അത്തം പത്തു ദിവസം കൂടി കഴിഞ്ഞാല്‍ തിരുവോണം. ഓണത്തിന്റെ നഷ്ട്ടപെട്ടു പോകുന്ന നന്മകളെ ഓര്‍ത്തു അയാള്‍ കസേരയിലേക്ക് ചാരി കിടന്നു.
ഓണത്തിന്റെ ഓര്‍മ്മകള്‍ ഓരോന്നായി അയാളുടെ മനസിലേക്ക് ഓടിയെത്തി. ഓണം എന്ത് രസമായിരുന്നു പണ്ടൊക്കെ! പൂവിളിയും, പുലികളിയും പൂക്കളങ്ങളും, പുത്തന്‍ കുപ്പായങ്ങളും ഒക്കെയായി എന്തൊരു മേളമായിരുന്നു. എന്നാല്‍ ഇന്നോ? വിപണന തന്ത്രങ്ങളിലും, വീട്ടിലെ ടെലിവിഷനിലും, ഒരു സൊസൈറ്റി പരുപാടിയുമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. കഷ്ട്ടം!
എല്‍ കെ ജി യില്‍ പഠിക്കുന്ന മകന്റെ 'ഡാഡി' എന്ന വിളി അയാളെ ഓര്‍മകളുടെ ലോകത്ത് നിന്നും ഉണര്‍ത്തി. 'എന്ത് വേണം?' അയാള്‍ ചോദിച്ചു, മറുപടിയും ഒരു മറുചോദ്യമായിരുന്നു ' എനിക്കൊരു ഊഞ്ഞാല് കെട്ടിതരുമോ? ആ നിഷ്കളങ്കമായ ചോദ്യത്തിന് മുന്പില് അയാള്‍ ഒന്ന് പകച്ചു, കെട്ടി കൊടുക്കണം എന്നുണ്ട് പക്ഷെ എവിടെ? അവസാനം കാറ് പോര്‍ച്ചില്‍ നിന്നും ഇറക്കിയിട്ട് ഊഞ്ഞാല് കെട്ടികൊടുത്തു സന്തോഷത്തോടെ അയാള്‍ വീടിനുള്ളിലേക്ക് പോയി.
തിരക്ക് പിടിച്ചു ഓഫീസില്‍ പോകാന്‍ ഇറങ്ങുമ്പോഴാണ് അയാള്‍ അത് കണ്ടത്, കുഞ്ഞന്‍ ആകെ വിഷമിചിരിക്കുന്നു. അടുത്ത് ചെന്ന് വാത്സല്യത്തോടെ അയാള്‍ ചോദിച്ചു ' എന്ത് പറ്റി കുഞ്ഞേ?' ഒറ്റയ്ക്ക് കളിയ്ക്കാന്‍ ഒരു രസവുമില്ല ഡാഡി' നിരാശ കലര്‍ന്ന സ്വരത്തില്‍ അവന് മറുപടി പറഞ്ഞു. പെട്ടന്ന് അയാളുടെ മുഖം വാടി, ശരിയാണ് അവനു കൂടെയാടാന്‍ കൂട്ടുകാരോ, ഉണ്ട ഇട്ടാട്ടാന്‍ സഹോദരങ്ങളോ ഇല്ല. ഒന്നും പറയാതെ അയാള്‍ കാറുമെടുത്തു ഓഫിസിലേക്കു ഇറങ്ങി.
വൈകിട്ട് തിരിച്ചു വന്നപ്പോള്‍ അയാളുടെ കയ്യില്‍ പുതുതായി വിപണിയില്‍ ഇറങ്ങിയ ഊഞ്ഞാലിന്റെ വീഡിയോ ഗെയിം ഉണ്ടായിരുന്നു, അത് കംപുട്ടരിലാക്കി കുട്ടിയെ അതിന്റെ മുന്പില് ഇരുതിയപ്പോള്‍ ആ കുഞ്ഞിന്റെ സന്തോഷം അതിരുകള്‍ ഭേദിച്ചു. അപ്പോള്‍ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആത്മസംതൃപ്തിയോടെ അയാള്‍ പിറുപിറുത്തു 'ഓണം വന്നിരിക്കുന്നു'...
13 comments:
പൊയ്പ്പോയ നല്ല നാളുകളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ നന്നായിട്ടുണ്ട്.
ഇതെന്റെ കഥയല്ലേ എന്നൊരു സംശയം ...അഭിനന്ദനങ്ങള്‍ ലോഹീ..
ഓണത്തിന്റെ നന്മകള് ഓരോന്നായി നഷ്ട്ടപെടുന്ന ഈകാലത്തെ വരച്ചുകാട്ടന്‍ നിനക്ക് കഴിഞു, അഭിനന്ദനങ്ങള്‍...
എന്റെ മനസ്സ് എവിടെയോ നീറുന്നു
അതെ ലോഹീ,
ഇന്നത്തെ കുട്ടികള്‍ക്ക് പൊയ്പോയ കാലത്തിന്റെ നന്മകള് എല്ലാം നഷ്ടപെടുന്നു.
അല്ലെങ്കില്‍ നമ്മള് നഷ്ടപ്പെടുത്തുന്നു.
ഞങ്ങള്‍ പ്രവാസികള്‍ക്ക് അത് പരിഹാരമില്ലാത്ത സമസ്യയാണ്.
പക്ഷെ, അതിനു ഉത്തരവാദികള്‍ നമ്മള് തന്നെയാണ് താനും.
നമ്മുടെ സ്വാര്‍ത്ഥതയും അത്യഗ്രഹവുമല്ലേ ഗ്രാമങ്ങളെ വിട്ടു നഗരങ്ങില്‍ ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്.
അതിനു പകരമായി അവര്‍ നമുക്ക് വേണ്ടി വൃദ്ധസദനങ്ങള്‍ അണിയിച്ചു ഒരുക്കുന്നുണ്ട്.
കാത്തിരിക്കാം.
കഥയില്‍ പുതുമയില്ല എന്ന് വേണമെങ്കില്‍ പറയാം, ജീവിതവും അങ്ങിനെ തന്നെ ആണല്ലോ?
'കഥ' നന്നായി...
ഇത് എല്ല്ലാവര്‍ക്കും വേണ്ടി ഡെഡിക്കേറ്റ് ചെയ്യാന്‍ പറ്റില്ല..
ഒരു വിഭാഗം ഇങ്ങനെയും ഇന്ന് മതി..
ഞാന്‍ ഇപ്പോഴും എന്റെ വീട്ടില്‍ പൂക്കളം ഇടാറുണ്ട്.. മോളെയും കൂടെ കൂട്ടാറുണ്ട്.. ഊഞ്ഞാല് കെട്ടാറുണ്ട്.. പട്ടണത്തിലെ ജീവിതമാണെങ്കിലും നാട്ടിന് പുറത്തിന്റെ എല്ലാ ചിട്ടകളോടും കൂടിയ ഒരു ജീവിതം.. എനിക്കും അതാണ് ഇഷ്ടം..
പിന്നെ ഒരു പരിധി വരെ മാതാ പിതാക്കളുടെ തിരക്ക് തന്നെയാണ് കുട്ടി കളുടെ വിഷമങ്ങള്‍ക്ക് കാരണം.. അവര്‍ക്ക് കഥ പറഞ്ഞ് കൊടുക്കാന്‍., കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍., കൂടെ ഒന്ന് ഇരിക്കാന്‍ ഒന്നിനും സമയം ഇല്ല.. ഇല്ലാത്തതായി ഭാവിക്കുന്നു.. അതാണ് സംഭവം..
എന്തൊക്കെയോ വെട്ടി പിടിക്കാനുള്ള ഈ നെട്ടോട്ടം കാണുമ്പോള്‍ ഞാനും ഉള്ളു കൊണ്ട് ചിരിക്കാറുണ്ട്.. അവരുടെ ഡയലോഗ് കേള്‍ക്കുമ്പോള്‍.. അങ്ങനെയുള്ള കുടുംബങ്ങളെയും എനിക്കറിയാം...
ലോഹി ഇനിയും എഴുതൂ... പുതിയ തലമുറ ക്ക് വേണ്ടി..
പക്ഷെ ഒരു കാര്യം കൂടെ ഉണ്ട്.. ഇന്നത്തെ കുട്ടികള്‍ ഇഷ്ട്ടപ്പെടുന്നതും കമ്പ്യൂട്ടര്‍ ഇല് കൂടെ ഊഞ്ഞാല് ഗെയിംസ് കളിക്കാന്‍ തന്നെയാണ്.. കാലം പോയൊരു പോക്കേ.....[:)]
അഭിപ്രായം പറഞ്ഞ എന്റെ കൂട്ടുകാര്‍ക്കെല്ലാം നന്ദി,
രേഷ്മി ചേച്ചി ഞാന്‍ ഈ കഥ ആര്‍ക്കും വേണ്ടി ടെടിക്കറ്റ് ചെയ്തിട്ടില്ല,
നമ്മുടെ സമൂഹത്തില്‍ കാണുന്ന ഒരു സാധാരണ കാഴ്ച മാത്രം,
കലാം ഇക്ക പറഞ്ഞത് ശരി ആണ്, ഇതില്‍ പുതുമ ഇല്ലെന്നു വേണമെങ്കില്‍ പറയാം
nannayittundu......valre valre......aashyam kollam......nammal thanneyanu nammude pazhmakale puram thallunnathu............. keep writing....
വളരെ കാലികമായ ഒരു വിഷയം മികച്ച കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു
ശരിക്കും ഇന്നിന്റെ ഒരു പരിഛെധമാണീ വരികള്‍ അവതരണത്തിലും താങ്കള്‍ പുതുമ പുലര്‍ത്തി വളരെ നന്നായി തുടരുക ഇനിയും ഇനിയും എഴുതുക
ആശംസകള്‍
കഥ എന്നാ നിലക്ക് ഏറെ മെച്ചപെടാന് ഉണ്ട് എങ്കിലും ചില കാലിക
അവസ്ഥ കളിലേക്ക് വരികള്‍ സഞ്ചരിക്കുന്നു . ഏതു ആഘോഷ്ങ്ങളുടെ
പൊരുള്‍ തേടി പോയാലും അത് മനുഷ്യന്റെ സ്വപ്നങളും
ചില സങ്കല്പങ്ങളുമായി ബന്ധപെട്ട് കിടക്കുന്നു
..ചിലത് ചരിത്രവും ആയി ബന്ധപെട്ടതും മറ്റുചിലത്
ഐതിഹങ്ങളുമയി കലര്‍ന്നു കിടക്കുന്നു ..
ഐതിഹങ്ങളുമയി ബന്ധപെട്ട പലതും യുക്തി സഹമല്ല
എന്നത് അവന്റെ ആഘോഷങ്ങളോടുള്ള ആവേശം
താല്പര്യം കുറക്കുന്നില്ല ..ആദിമ മനുഷ്യന്
ഇരയെ വേട്ടയാടി പിടിക്കുമ്പോള്‍
സന്തോഷ പ്രകടങ്ങള്‍ ആയിരിക്കാം ആഘോഷങ്ങളിലേക്ക്
വഴിമാറിയത് . അടിസ്ഥാന പരമായി
എല്ലാവരിലും നന്മ്മ നില നില്ക്കുന്നു എന്നതിറെ തെളിവാണ് നഷ്ട
ബോധത്തെ കുറിച്ചുള്ള മൌന വിലാപങ്ങള്‍ ജീവിത സന്ധികളിലെ
ഏറ്റവും വര്‍ണ്ണാഭമായ കാല ഘട്ടമാണ് ബാല്യം അത് അറിഞ്ഞോ
അറിയാതെയോ ഇന്നത്തെ സമുഹം
കുട്ടികള്‍ക്ക് നിഷേധിക്കുന്നു അതിനു സമുഹം തന്നെയാണ്
ഉത്തരവാദി കുടമ്പ ബന്ധങ്ങളിലെ
ഇഴയടുപ്പം കുറഞ്ഞതും വക്തികള് അവനവനിലേക്ക്
ചുരുങ്ങിയതും ഒക്കെ കാരണമാണ് ആ നിലക്ക്
ഈ വരികള്‍ പ്രസക്തമാണ് തുടര്‍ന്ന് എഴുതുക
ഒരു ചെറുകഥ അല്ലെങ്കില്‍ കവിത ലക്ഷ്യം കണ്ടെത്തി എന്ന് പറയണം എങ്കില്‍ അത് വായിച്ച ശേഷം വായനക്കാര്‍ക്ക് ഒരു അനുഭൂതി സൃഷ്ടിക്കാന്‍ അതിനു കഴിഞ്ഞു എങ്കില്‍ മാത്രമാണ്.
ഊഞ്ഞാല് എന്നാ ഈ കഥ ആ രീതിയില്‍ നോക്കിയാല്‍ ലക്ഷ്യം കണ്ടില്ല എന്നതാണ് എന്റെ വായനാനുഭവം.
'.പണ്ടൊക്കെ ഓണം എന്ത് രസം ആയിരുന്നു..
ഓണത്തിന്റെ ഓര്‍മ്മകള്‍ അയാളുടെ മനസിലേക്ക് ഓടിയെത്തി..' - ഈ വരികള്‍ നാം എത്ര തവണ എവിടെയൊക്കെ വായിച്ചതാകും?
അത് പോലെ തന്നെ , ടീ വീ ഓണവും, പാക്കറ്റ് ഓണ സദ്യയും, പല കഥാകാരന്മാരും വിഷയം ആക്കിയിട്ടുള്ളതാണ്.
പുതുമ ഒട്ടും തന്നെ അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു വിഭവം എന്നത് മാത്രമല്ല ഈ കഥയുടെ പരാജയം, വായനക്ക് ശേഷം ഇത് അനുവാചകന് എന്ത് നല്കുന്നു എന്നതാണ്..
കഥാകാരന് നല്ല ഭാഷ കൈവശം ഉണ്ട്, പക്ഷെ അത് അനുകരണങ്ങളില്‍ കുടുങ്ങാതെ സ്വന്തം ശൈലിയില്‍ പ്രയോഗിക്കണം..
കൂടുതല്‍ ആനുകാലിക കഥകള്‍ വായിക്കണം..
തുടര്‍ന്നും എഴുതണം..
സ്നേഹപൂര്‍വ്വം
ഒരു സുഹൃത്ത്..
പ്രണത്തെ കുറിച്ച് ഒരുപാട് പേര് എഴുതിയിട്ടുണ്ട് എന്ന് കരുതി പ്രണയം ഇന്‍ ആരും വിഷയമാക്കണ്ട എന്നാണോ ആ സുഹൃത്ത് എഴുതിയത്? കഥ കുഴപ്പമില്ലായിരുന്നു, പക്ഷെ മുന്‍പ് ഒരു സുഹൃത്ത് പറഞ്ഞ കൂടു കേട്ട് മടുത്ത വരികള്‍ ഒഴിവാക്കാമായിരുന്നു, ആശംസകള്‍
oru paniyumille?
അതേ ഒരു പണിയുമില്ല അതുകൊണ്ടാണല്ലോ ഇതൊക്കെ
വളരെ ഹൃദ്യമായ ഭാഷയില്‍ നമുക്ക് അല്ല പുതു തലമുറയ്ക്ക് ആസ്വദിയ്ക്കാന്‍ പറ്റാത്ത പഴമയുടെ ഓര്‍മ്മപ്പെടുത്തല്‍.നന്നായിടുണ്ട് .അഭിനന്ദനങ്ങള്‍.
Post a Comment