Saturday, December 11, 2010

നിദ്ര




സ്വപ്നങ്ങളെല്ലാം നിനക്കായി തന്നിട്ട്

നിദ്രയെ പുല്കാതിരുന്നലതെങ്ങനെ ?

മുറിവുകള്‍ നീറി നിണം പൊടിഞ്ഞിടുമ്പോള്‍
നിദ്രയതെന്നെ പുല്കുവതെങ്ങനെ ?

അറ നാലതെന്നാലും അതിലെന്നും നീ മാത്രം
അറിഞ്ഞിട്ടുമറിയാതെ പോകുവതെങ്ങു നീ ?
കദനം നിറയുമ്പോള്‍ കരളില്‍ കുറിക്കുമീ-
ക്കവിതയില്‍ ചോര പൊടിയുവതു കാണാതെ

നിശബ്ദമെന്‍ കനവില്‍ നീയിരുന്നീടുമ്പോള്‍
നിശകളില്‍ നീളെ നിരാശയുമായിന്നു ഞാന്‍
ഈ നീല രാവുകള്‍ നിദ്രാ വിഹീനങ്ങള്‍
നെരിപ്പോടിലെരിയുന്നതെന്നാന്ത്മ ഹര്‍ഷങ്ങള്‍

മുറിവുകള്‍ മുറിവുകളായി നിന്നീടുമ്പോള്‍
മയങ്ങുവതെന്നത് മരീചികയല്ലയോ !
മതി ഇനി എനിക്കിത് വയ്യ സഖി
മതിയാവോളമിനിയൊന്നു മയങ്ങണം

നിത്യമാം നിദ്രയാം മൃത്യുവിലിന്നു ഞാന്‍
സ്വചന്ദമാമോദമോടെ പൂണ്ടീടട്ടെ
നീര്‍മുത്ത് കൊണ്ടെന്നെ നീയുണര്‍ത്തീടല്ലേ
നിദ്രയിലെങ്കിലും നിന്നെ ഞാന്‍ തേടട്ടെ

Saturday, November 27, 2010

വിരഹം


എന്റെ സ്വപ്നങ്ങളില്‍ നീ ചാലിച്ച വര്‍ണങ്ങള്‍
ഒരു മഴവില്ലെന്ന പോലെ മാഞ്ഞുപോയിരിക്കുന്നു...
കാതുകളില്‍ നീ പകര്‍ന്ന സംഗീതവുമില്ല...
ഈ വിരഹ വേദനയുടെ അവസാനം എന്നെന്നറിയില്ല
പക്ഷെ, എന്റെ ചിന്തകളില്‍ നിന്റെ ഓര്‍മകള്‍ മാത്രം...
അതു എന്നില്‍ വിരഹത്തിന്റെ ആക്കം കൂട്ടുന്നു...
വിരഹ വേദന സുഖകരമെന്ന് പലരും പറയുന്നു
പക്ഷെ, അതു എന്റെ ശ്വാസം നിലപ്പിചിരിക്കുന്നുവല്ലോ...!
എന്റെ കാതുകള്‍ നിന്റെ പാട്ടിനായി കാത്തിരിക്കും,
എന്റെ സ്വപ്നങ്ങളില്‍ മഴവില്ലുമായി ഇനി നീ എന്നെതുമെന്നറിയില്ല...
പക്ഷെ, മനസുനിറയെ സ്നേഹത്തിന്റെ പൂചെണ്ടുകളുമായി
ഞാന്‍ കാത്തിരിക്കും... നിനക്ക് വേണ്ടി...
കാരണം, നീ ഇല്ലാതെ എനിക്ക് ഒര്മകളില്ലല്ലോ... ജീവിതവും...

Thursday, November 25, 2010

ഭ്രാന്ത്


എന്നെ ഭ്രാന്തന്‍ എന്ന് വിളിച്ചു കളിയാക്കുംപോഴും

നീ അറിയുന്നില്ലല്ലോ എന്റെ ഭ്രാന്ത് നീ ആണെന്ന്,

നിന്‍റെ സ്നേഹം എനിക്കായിയുള്ളതല്ല എന്നറിഞ്ഞു തുടങ്ങിയ

നാളുകളിലെന്നോ എന്റെ ഓര്‍മ്മകള്‍ എനിക്ക് നഷ്ട്ടപെട്ടു,

അത് തിരിച്ചു വന്നപ്പോള്‍ എന്റെ കൂട്ടിനു ചങ്ങലകലുണ്ടായിരുന്നു

ഇരുട്ടിലഭയം തേടി, മനസ്സിന്റെ വിഹ്വലതകള്‍ തങ്ങനാകാതെ

ഉറക്കെ നിലവിളിച്ചപ്പോലും ഉമ്മറത്താരോ പറയുന്ന കേട്ടു.

അവനു ഭ്രാന്ത അങ്ങോട്ട്‌ പോകല്ലേ

അതേ പ്രണയം ഭ്രാന്താണ്, ഒരു ഒന്നൊന്നര ഭ്രാന്ത്,

Friday, September 10, 2010

മഴ






മഴ,

അതെനിക്കെന്നും ഒരു ആവേശം ആയിരുന്നു

അതിന്റെ തണുപ്പ് എന്റെ ചിന്തകള്‍ക്ക് ഒരു ആശ്വാസവും



ഒര്മാകളിലാദ്യം പെയ്ത മഴകളിലൊന്നില്‍ കുടയും ചൂടി


അമ്മയുടെ കയ്യും പിടിച്ചു പള്ളിക്കൂടത്തില്‍ പോകുന്ന


ആ കുട്ടിനിക്കറുകാരന്റെ കവുതുകമാനെനിക്ക് ഇന്നും മഴയോട്



ചെങ്കല്ലിട്ട റോഡിലെ ചെളിക്കുണ്ടില്‍ കാല്‍ പുതഞ്ഞപ്പോളും

പള്ളിക്കൂടത്തിലെ ഇടവേളകളില്‍ മഴപെയ്തപ്പോലും

ശപിചിട്ടുണ്ട് മഴയെ ഒരുപാട് ....



പിന്നെടെപ്പോഴോ ഞാനും അതിന്റെ വശ്യതയില്‍ മയങ്ങി

ഒരുപാടുനേരം നോക്കിയിരുന്നിട്ടുണ്ട്, ഓടി നടന്നു നനഞ്ഞിട്ടുമുണ്ട്

അങ്ങനെ ഞാന്‍ മഴയുടെ കാമുകനായി...



മഴ കാത്തു കഴിയുന്ന വേഴാമ്പലിനോട് എനിക്ക് അസൂയ ആയിരുന്നു

കാരണം ആരോ പറഞ്ഞ കഥയില്‍ മഴ പെയ്യുന്നത്തെ വേഴാമ്പലിനു

വേണ്ടി ആയിരുന്നു...



മഴയെങ്ങനെ പെയ്യുന്നു എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്

ശാസ്ത്രം തന്ന ഉത്തരം അംഗീകരിക്കാന്‍ കഴിഞ്ഞില്ല

പിന്നെടെപ്പോഴോ കേട്ട ഒരു പാട്ടില്‍ മഴ ദൈവത്തിന്റെ കണ്ണുനീരായി

അത് ഞാനും വിശ്വസിച്ചു...

മഴക്കിത്രയും മനോഹാരിത കിട്ടിയത് അതുകൊണ്ടാവാം...



പക്ഷെ, ആ കണ്ണുനീര്‍ വീണു കുതിര്ന്നപ്പോഴെപ്പഴോ ഞാനും അറിയാതെ പുലമ്പി ഈ നശിച്ച മഴ....

Tuesday, August 10, 2010

ഊഞ്ഞാല്‍..



രാവിലെ പത്രത്തിന്റെ മുന്‍ താളിലെ കളര്‍ ഫോട്ടോ കണ്ടപ്പോഴാണ് അയാള്‍ ഓര്‍ത്തത്‌, ഇന്ന് അത്തം പത്തു ദിവസം കൂടി കഴിഞ്ഞാല്‍ തിരുവോണം. ഓണത്തിന്റെ നഷ്ട്ടപെട്ടു പോകുന്ന നന്മകളെ ഓര്‍ത്തു അയാള്‍ കസേരയിലേക്ക് ചാരി കിടന്നു.



ഓണത്തിന്റെ ഓര്‍മ്മകള്‍ ഓരോന്നായി അയാളുടെ മനസിലേക്ക് ഓടിയെത്തി. ഓണം എന്ത് രസമായിരുന്നു പണ്ടൊക്കെ! പൂവിളിയും, പുലികളിയും പൂക്കളങ്ങളും, പുത്തന്‍ കുപ്പായങ്ങളും ഒക്കെയായി എന്തൊരു മേളമായിരുന്നു. എന്നാല്‍ ഇന്നോ? വിപണന തന്ത്രങ്ങളിലും, വീട്ടിലെ ടെലിവിഷ‍നിലും, ഒരു സൊസൈറ്റി പരുപാടിയുമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. കഷ്ട്ടം!



എല്‍ കെ ജി യില്‍ പഠിക്കുന്ന മകന്റെ 'ഡാഡി' എന്ന വിളി അയാളെ ഓര്‍മകളുടെ ലോകത്ത് നിന്നും ഉണര്‍ത്തി. 'എന്ത് വേണം?' അയാള്‍ ചോദിച്ചു, മറുപടിയും ഒരു മറുചോദ്യമായിരുന്നു ' എനിക്കൊരു ഊഞ്ഞാല് കെട്ടിതരുമോ? ആ നിഷ്കളങ്കമായ ചോദ്യത്തിന് മുന്‍പില്‍ അയാള്‍ ഒന്ന് പകച്ചു, കെട്ടി കൊടുക്കണം എന്നുണ്ട് പക്ഷെ എവിടെ? അവസാനം കാറ് പോര്‍ച്ചില്‍ നിന്നും ഇറക്കിയിട്ട്‌ ഊഞ്ഞാല് കെട്ടികൊടുത്തു സന്തോഷത്തോടെ അയാള്‍ വീടിനുള്ളിലേക്ക് പോയി.



തിരക്ക് പിടിച്ചു ഓഫീസില്‍ പോകാന്‍ ഇറങ്ങുമ്പോഴാണ് അയാള്‍ അത് കണ്ടത്, കുഞ്ഞന്‍ ആകെ വിഷമിചിരിക്കുന്നു. അടുത്ത് ചെന്ന് വാത്സല്യത്തോടെ അയാള്‍ ചോദിച്ചു ' എന്ത് പറ്റി കുഞ്ഞേ?' ഒറ്റയ്ക്ക് കളിയ്ക്കാന്‍ ഒരു രസവുമില്ല ഡാഡി' നിരാശ കലര്‍ന്ന സ്വരത്തില്‍ അവന്‍ മറുപടി പറഞ്ഞു. പെട്ടന്ന് അയാളുടെ മുഖം വാടി, ശരിയാണ് അവനു കൂടെയാടാന്‍ കൂട്ടുകാരോ, ഉണ്ട ഇട്ടാട്ടാന്‍ സഹോദരങ്ങളോ ഇല്ല. ഒന്നും പറയാതെ അയാള്‍ കാറുമെടുത്തു ഓഫിസിലേക്കു ഇറങ്ങി.



വൈകിട്ട് തിരിച്ചു വന്നപ്പോള്‍ അയാളുടെ കയ്യില്‍ പുതുതായി വിപണിയില്‍ ഇറങ്ങിയ ഊഞ്ഞാലിന്റെ വീഡിയോ ഗെയിം ഉണ്ടായിരുന്നു, അത് കംപുട്ടരിലാക്കി കുട്ടിയെ അതിന്റെ മുന്‍പില്‍ ഇരുതിയപ്പോള്‍ ആ കുഞ്ഞിന്റെ സന്തോഷം അതിരുകള്‍ ഭേദിച്ചു. അപ്പോള്‍ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആത്മസംതൃപ്തിയോടെ അയാള്‍ പിറുപിറുത്തു 'ഓണം വന്നിരിക്കുന്നു'...

Thursday, July 8, 2010

എന്റെ പ്രണയം


ഒരു നിലവിളക്കിന്റെ ശോഭ പോലവള്‍എന്‍
ഹൃദയത്തില്‍ ഒളിമിന്നി നിന്നിരുന്നു...
പ്രേമമെന്ന ആ ദിവ്യ വികരമെന്‍ ഓരോ
ശ്വാസത്തിലും അവള്‍ നിറച്ചു...
അവളുടെ മന്ദഹാസം എന്നെ
കുളിരണിയിച്ചു ഒരു തെന്നല്‍ പോലെ...
പീലി നിവര്‍ത്തിയടിടുന്നെന്‍ ഹൃദയം
അവള്‍ അരികത്തു അനന്ജിടുമ്പോള്‍
എങ്കിലും, ഒരുവാക്കും ഉരിയടാനയില്ല
ഒരിക്കലും എന്‍ ഇഷ്ട്ടത്തെ കുറിച്ചവളോട്...
ഒടുവില്‍, നിറകന്നുമായവള്‍ വിട ചൊല്ലുമ്പോഴും
കഴിഞ്ഞില്ല എനിക്ക് പറഞ്ഞീടുവാന്‍
എന്‍ പ്രണയത്തെ കുറിച്ച് ഒരു മാത്ര പോലും...
അവളുടെ സ്നേഹതിനെന്‍ പ്രണയത്തേക്കാള്‍
വിലയുണ്ടെന്ന്  ഞാന്‍ അറിഞ്ഞിരുന്നു...
ഒടുവില്‍, ഞാന്‍ ഏകനായ് കണ്ണീര്‍ വാര്‍ക്കുമ്പോള്‍
അറിഞ്ഞു അവളെ മറക്കാനാവില്ല എനിക്കെന്നു...
സൂക്ഷിച്ചിരുന്നു ഞാനെന്‍ ഹൃദയത്തിന്‍ ചെപ്പില്‍ആ
പ്രണയം,പുസ്തകതാളിലെ മയില്‍പീലി പോലെ...
ആരോരും കാണാതെ,ആരോടും പറയാതെ
സൂക്ഷിച്ചുഞാനതെനിക്ക് മാത്രമീ നാളുവരെ....

എന്ത് പറയും...


എന്റെ സ്വപ്‌നങ്ങള്‍ നിന്നെ 
കുറിച്ച് ചോദിക്കുമ്പോള്‍ 
ഞാനിനി എന്ത് പറയും...
മഴ പെയ്തു തോര്‍ന്ന വഴികളിലൂടെ 
എന്റെ കയ്യും പിടിച്ചുകൂടെ നടന്ന 
കൂടുകരിയെ കുറിച്ച് ചോദിക്കുമ്പോള്‍ 
ഞാനിനി എന്ത് പറയും...
കോരിച്ചൊരിയുന്ന മഴയത്ത് 
ഒരു കുടക്കീഴില്‍ നമ്മളിരുവരും 
തോളുരുമ്മി നടന്നവഴികളിലൂടെ 
ഞാനിനി ഒറ്റയ്ക്ക് നടക്കുമ്പോള്‍ 
എന്നെ തലോടുന്ന ആ തണുത്ത 
കാറ്റിനോട് ഞാന്‍ എന്ത് പറയും...
എന്റെ ഹൃദയത്തില്‍ നിനക്കായ്‌ നട്ടുവളര്‍ത്തിയ 
സ്വപ്നങ്ങളുടെ പൂന്തോട്ടം വാടി തുടങ്ങിയിരിക്കുന്നു...
സ്വപ്‌നങ്ങള്‍ പൂതുനിന്ന്ന ആ വഴികളിലൂടെ നടക്കുമ്പോള്‍ 
നിന്‍റെ ഓര്‍മ്മകള്‍ ഒരു കൂര്‍ത്ത മുള്ള് പോലെ 
എന്റെ ഹൃദയത്തില്‍ തറക്കുന്നു....
ഇലകള്‍ പൊഴിച്ച് കൊണ്ട് വാക മരഗളുടെ ചില്ലകളില്‍ 
വേനല്‍ ചേക്കേറുന്ന ഈ നേരത്ത് 
നീ വിടപരഞ്ഞകലുംപോള്‍ നിനക്ക് തരാന്‍ 
എന്റെ കയ്യില്‍ മഞ്ചാടികുരു പോലെ നിറമുള്ള
ഒരു പിടി ഓര്‍മകള്‍ മാത്രം....
If you cant read malayalam Click Here to download malayalam font, then open the downloaded file and press the done button on that
വെറുതെ നിനച്ചതും കനവായി കണ്ടതും കരളിന്റെ നോവുകളെന്നുമെന്നും കരളേ നീ ഇല്ലാതെ കനവുകളില്ലാതെ കഴിവതീയൂഴിയില്‍ എങ്ങനെ ഞാന്‍