Saturday, December 11, 2010

നിദ്ര




സ്വപ്നങ്ങളെല്ലാം നിനക്കായി തന്നിട്ട്

നിദ്രയെ പുല്കാതിരുന്നലതെങ്ങനെ ?

മുറിവുകള്‍ നീറി നിണം പൊടിഞ്ഞിടുമ്പോള്‍
നിദ്രയതെന്നെ പുല്കുവതെങ്ങനെ ?

അറ നാലതെന്നാലും അതിലെന്നും നീ മാത്രം
അറിഞ്ഞിട്ടുമറിയാതെ പോകുവതെങ്ങു നീ ?
കദനം നിറയുമ്പോള്‍ കരളില്‍ കുറിക്കുമീ-
ക്കവിതയില്‍ ചോര പൊടിയുവതു കാണാതെ

നിശബ്ദമെന്‍ കനവില്‍ നീയിരുന്നീടുമ്പോള്‍
നിശകളില്‍ നീളെ നിരാശയുമായിന്നു ഞാന്‍
ഈ നീല രാവുകള്‍ നിദ്രാ വിഹീനങ്ങള്‍
നെരിപ്പോടിലെരിയുന്നതെന്നാന്ത്മ ഹര്‍ഷങ്ങള്‍

മുറിവുകള്‍ മുറിവുകളായി നിന്നീടുമ്പോള്‍
മയങ്ങുവതെന്നത് മരീചികയല്ലയോ !
മതി ഇനി എനിക്കിത് വയ്യ സഖി
മതിയാവോളമിനിയൊന്നു മയങ്ങണം

നിത്യമാം നിദ്രയാം മൃത്യുവിലിന്നു ഞാന്‍
സ്വചന്ദമാമോദമോടെ പൂണ്ടീടട്ടെ
നീര്‍മുത്ത് കൊണ്ടെന്നെ നീയുണര്‍ത്തീടല്ലേ
നിദ്രയിലെങ്കിലും നിന്നെ ഞാന്‍ തേടട്ടെ

12 comments:

ജംഷി said...

അയ്യോ അങ്ങനെ പറയല്ലേ........ഉണര്താതിരിക്കാന്‍ ആവില്ല

രമേശ്‌ അരൂര്‍ said...

തീഷ്ണമായ വരികള്‍ ...:)

Anonymous said...

എല്ലാം ശക്തമായ ഭാഷതന്നെ, കരളിനെ നോവിക്കാന്‍ കഴിവുള്ളവ, പ്രണയം വരികളില്‍ ഉണ്ട്, പക്ഷെ എന്തെ പ്രണയസാഫല്യം ഒരു കവിതകളിലും കാണാന്‍ കഴിയുന്നില്ല

anaamika-swapnangalude kavalkaree said...

nannayirikkunnu......swapnangale pulkunna anekar purathundu.

Unknown said...

നന്ദി വായനക്കും അഭിപ്രായത്തിനും

Neethu Velayudhan said...

Nannayirikkunnu...inniyum ezhuthu..vayikkuvan thalparyam unde...

Unknown said...

ni medikkum ini

Umesh Pilicode said...

ആശംസകള്‍ സുഹൃത്തേ ...

അനൂപ്‌ .ടി.എം. said...

പ്രണയത്തിന്റെ ആത്മാവ് തേടരുത്.
ഒടുക്കം ആത്മാവ് മാത്രം കിട്ടും,പ്രണയത്തിന്റെ ശരീരം ആണ്‍പിള്ളേര്‍ കൊണ്ട് പോകും..!!

ലോഹിയുടെ കവിതകള്‍, ഓര്‍ക്കുട്ടില്‍ വായിച്ചിട്ടുണ്ട്.
നന്നായിട്ടുണ്ട്.
പിന്നെ ഫോണ്ടിന്റെ വലിപ്പം ഒന്നുകൂടി കൂട്ടൂ..
ആശംസകള്‍.

അതിരുകള്‍/പുളിക്കല്‍ said...

നന്നായിട്ടുണ്ട് ആശംസകള്‍

Anonymous said...

വളരെ മനോഹരമായ വരികള്‍, ആശംസകള്‍

Ginadevan said...

മനസില്ലാമനസോടെ നിത്യ നിദ്രയ്ക്കു കാത്തിരിയ്ക്കുന്ന ഒരു കാമുക ഹൃദയം ഞാന്‍ കണ്ടു.നല്ല ആഴമുള്ള വരികള്‍.ആശംസകള്‍.

If you cant read malayalam Click Here to download malayalam font, then open the downloaded file and press the done button on that
വെറുതെ നിനച്ചതും കനവായി കണ്ടതും കരളിന്റെ നോവുകളെന്നുമെന്നും കരളേ നീ ഇല്ലാതെ കനവുകളില്ലാതെ കഴിവതീയൂഴിയില്‍ എങ്ങനെ ഞാന്‍