Saturday, July 2, 2011

മാഞ്ചോട്ടില്‍

അകലേക്ക്‌ പോകുന്ന തോണിപോലെയി-
ന്നകലുന്നു സൌഹൃദമെന്നില്‍നിന്നും
വറുതിതന്‍ വേനലില്‍ പൂക്കുവാനൊരു
വാകയായോര്‍മ്മകള്‍ മാത്രമായി




ഇടനെഞ്ചിലിനി പെരുമ്പറ മുഴക്കുവാ-
നോര്‍മ്മതന്‍ മാമ്പഴക്കാലമായി
കണ്ണിലീത്തൊടിയിലെത്തേന്മാവു-
മെന്തിനോ കായ്ച്ചുനിന്നിടുന്നു.
കാറ്റേറ്റു വീഴുന്ന മാമ്പഴത്തിന്നായി -
യോടുന്ന കുട്ടികളിന്നെവിടെ ?


നാവിന്‍ തുമ്പിലന്നിത്തിരി സ്വാദിനായ്
ചീറിയ കല്ലുകളിന്നെവിടെ ?
നമ്മള്‍തന്‍ ബാല്യങ്ങളാഘോഷമാ-
ക്കിയോരാ വേനല്‍ക്കാലമിന്നെവിടെ?




നിഴലായി നടന്നോരെന്‍ കൂട്ടുകാരെ
നിങ്ങളീവഴിക്കിനിയെന്ന് വന്നു പോകും
പതിവായി ഞാനിതിന്‍ ചോട്ടിലുണ്ടാകുമീ-
പ്പകലോന്റെ കിരണങ്ങള്‍ മറയും വരെ
If you cant read malayalam Click Here to download malayalam font, then open the downloaded file and press the done button on that
വെറുതെ നിനച്ചതും കനവായി കണ്ടതും കരളിന്റെ നോവുകളെന്നുമെന്നും കരളേ നീ ഇല്ലാതെ കനവുകളില്ലാതെ കഴിവതീയൂഴിയില്‍ എങ്ങനെ ഞാന്‍