Thursday, April 28, 2011

എന്ടോസള്‍ഫാന്‍ ഒരോര്‍മ്മക്കുറിപ്പ്‌


ഓണ്‍ലൈന്‍ ലോകത്ത് കറങ്ങി നടന്ന ഞാന്‍ ഒരുദിവസം ഒരു ചങ്ങാതിയുടെ മെയില്‍ കണ്ടാണ്‌ ആ മഹാവിപതിനെ കുറിച്ച് ആദ്യം അറിയുന്നത്, പത്രം വായിക്കുന്നതും ന്യൂസ്‌ കാണുന്നതുമായ ദുശീലങ്ങള്‍ പണ്ടുതൊട്ടേ എനിക്കില്ലാത്തത് കൊണ്ട് കേരളത്തിലെ വടക്കന്‍  ജില്ലകളെയും  അവിടെ കൊടുമ്പിരി കൊള്ളുന്ന എന്ടോസള്‍ഫാന്‍ എന്നാ ദുരന്തത്തെക്കുറിച്ച് എനിക്ക് വലിയ പിടുത്തം ഒന്നുമില്ലായിരുന്നു, പക്ഷെ ആ സ്ക്രാപ്പും അതിലെ ചോരവറ്റിയ കണ്ണുകളും കണ്ടപ്പോള്‍ മനസ്സില്‍ ഒരു കൊളുത്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഞാനും അതിനെ ക്കുറിച്ച് കൂടുതല്‍ അറിഞ്ഞു, കമ്മ്യൂണിറ്റികളില്‍ ഘോര ഘോരം പ്രസംഗിച്ച  സുഹൃത്തുക്കളെ ആദരപൂര്‍വ്വം വായിച്ചുകൊണ്ടിരുന്നു,

മനസ്സില്‍ ഒന്നും ചെയ്തില്ല  എന്ന കുറ്റബോധം. ഞാനും പ്രചരിപ്പിച്ചു "ബാന്‍ എന്ടോസള്‍ഫാന്‍", രാത്രിയില്‍ പോസ്ടരോട്ടിക്കാന്‍ പോയി, കൊലഷുകളും, ഫ്ലെക്സ്സുകളുമായി നാട്ടിലെ പ്രകടനങ്ങള്‍ക്ക് പിന്തുണ നല്‍കി നടന്ന എന്റെ കൂട്ടുകാരെ കണ്ടപ്പോള്‍ എല്ലാം മറന്നു ഞാനും അവരോടു കൂടി, ഒരു വിപ്ലവത്തിന്റെ വീര്യവുമായി ഊണും ഉറക്കവും ഉപേക്ഷിച്ചു അവതരിപ്പിക്കണ്ട തെരുവ് നാടകത്തിന്റെ പണിപ്പുരയില്‍ മുഴുകിയിരിക്കുന്ന കലാകാരന്മാരെ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു. നന്മയുള്ളവര്‍ ഈ ലോകത്തുനിന്നും അന്ന്യം നിന്ന് പോയിട്ടില്ല എന്നതോര്‍ത്തു. ഒരു സ്വകാര്യസ്ഥാപനത്തിലെ ജോലി എന്നെ പല പരുപാടികളില്‍ നിന്നും പിന്നോട്ട് വലിച്ചു എന്നാലും ആത്മാര്‍ഥമായി ചെയ്യാവുന്ന എല്ലാം ചെയ്തു,

ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ ലോകതെല്ലാം അപ്പോഴേക്കും അതിലും വലുതായി പ്രതിഷേധങ്ങള്‍ വന്നു, പലരെയും പുതുതായി പരിചയപെട്ടു, ഈ വിപത്തിനെതിരെ അവരുടെ കാഴ്ചപ്പാടുകള്‍ കണക്കുപറഞ്ഞു നിരത്തി. ഞാന്‍ സായൂജ്യമടഞ്ഞു ഹോ! ഇതൊക്കെ കേട്ടിട്ട് ചുമ്മാ 'ഗൂഗിളില്‍' സെര്‍ച്ച്‌ ചെയ്തു "endosulfan" വന്നു കടല്‍ പോലെ കാര്യങ്ങള്‍, വായിച്ചു നോക്കിയപ്പോള്‍ ഇവിടുത്തെ പല ബുജികളും ഇതില്‍ നിന്നാണ് കടം എടുത്തത്‌ എന്ന് മനസ്സിലായി, അപ്പോഴും അഭിമാനം തോന്നി അവരെ കുറിച്ച്, ഇത്രയും കഷ്ട്ടപെട്ടു അവര്‍ വിവരങ്ങള്‍ ശേഖരിക്കുന്നു, മറ്റുള്ള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നു. പിന്നെയും ഹോ ! കാരണം കൂടുതല്‍ ബുജികളും തെക്കന്‍  കേരളത്തില്‍ നിന്നുള്ളവരായിരുന്നു,

പതിവില്ലാതെ ന്യൂസ്‌ ചാനെല്‍ വെച്ചപ്പോള്‍ ആണ് അത് കേട്ടത് "മുഖ്യ മന്ത്രി ഉപവസിക്കുന്നു ". കേട്ടപ്പോള്‍ ഒരു പൂതി ആ സമരത്തില്‍ ഒരു പങ്കാളിയാകാന്‍, ചുമ്മാ ഫോണ്‍ എടുത്തു വിളിച്ചു അപ്പുറത്ത് ബുജി നമ്പര്‍ 1, കാര്യം പറഞ്ഞപ്പോള്‍, 
"ഡാ ഞാന്‍ ഈ മാസം ലീവ് ഒത്തിരി എടുത്തു വര്‍ക്ക്‌ ഒത്തിരി പെണ്ടിംഗ് ഉണ്ട് ആകെ നാഷമായിരിക്കുവ..."
സ്വന്തമായി ഒരു ജോലി ഉള്ളതുകൊണ്ട് ആ വിഷമം എനിക്കും മനസ്സിലായി, 
ശുഭരാത്രി പറഞ്ഞു ഫോണ്‍ വെച്ചിട്ട് ബുജി നമ്പര്‍ 2 വിനെ വിളിച്ചു, അപ്പുറത്ത് ഫോണ്‍ എടുത്തു.
ഞാന്‍ : എന്താ മാഷേ നാളെ പരുപാടി ? 
ബുജി നമ്പര്‍ 2 : "പ്രത്യെകിചോന്നുമില്ല, എന്തെ ? "
ഞാന്‍ : എന്നാ നമുക്ക് ഉപവാസത്തില്‍ പങ്കെടുക്കാന്‍ പോയാലോ ?
ബുജി നമ്പര്‍ 2 : അല്ല ഈ ദുഖവെള്ളി കഴിഞ്ഞില്ലേ പിന്നെന്തു ഉപവാസം ?
ഞാന്‍: പോന്നു മാഷേ നാളെ നമ്മുടെ മുഖ്യന്‍ നാളെ ഉപവസിക്കുന്നു അതിന്റെ കൂടെ...
ബുജി നമ്പര്‍ 2 : അത് ഞാന്‍ മറന്നു, മ.. മ.. പോകാം, ഒരു നിമിഷം ഞാന്‍ ഒന്ന് നോക്കട്ടെ
ഞാന്‍ : ഓക്കേ
ബുജി നമ്പര്‍ 2 : ഡാ നാളെ ഒഴിവാക്കാനാവാത്ത ഒരു പരുപാടി ഉണ്ട്, സോറി.
ഞാന്‍ : ഓക്കേ ഭായ് , ഒഴിവാക്കനകാതതണേല്‍ വേണ്ട, 
ഫോണ്‍ വെച്ചപ്പോള്‍ തെല്ലൊരു നിരാശ തോന്നാതിരുന്നില്ല എങ്കിലും അവിടെ ഒരു വിളിക്കായി കാത്തുനില്‍ക്കുന്ന ബുജി നമ്പര്‍ 3 യെ ഓര്‍ത്തപ്പോള്‍ പിന്നെ ഒന്നും ചിന്തിച്ചില്ല നമ്പര്‍ കുത്തി വിളിച്ചു. ബെല്‍ അടിക്കുന്നതിനു മുന്‍പ് ഫോണ്‍ അറ്റെന്റ് ആയി, പിന്നെ കേട്ടത് ഒരു വിളിയാണ്

ഴാ....................
വിളിയുടെ നീട്ടില്‍ നിന്നും അടിച്ച സാധനത്തിന്റെ ബ്രാന്‍ഡ്‌ കണ്ടുപിടിച്ചു, 
"ചക്കരെ നീ എവിഴാഴ..."
നല്ല മൂടിലാണ് പുള്ളി , ഇപ്പോള്‍ പറയാമോ എന്നൊരു സംശയം,
"ഛെ ഊണിലും ഉറക്കത്തിലും എന്ടോസള്‍ഫാന്‍ എന്ന് പറഞ്ഞു നടക്കുന്ന അദേഹത്തെ സംശയിക്കരുത്‌" മനസ്സ് എന്നെ ശാസിച്ചു
പിന്നെ ഒന്നും ചിന്തിച്ചില്ല
ഭായ് നാളെ എന്ടോസള്‍ഫാന്‍....
"ഭ കോപ്പിലെ എന്തോ സള്‍ഫാന്‍ , ഇവിടെ പൂസായിരിക്കുംപോഴാ ഒന്നുപോടെ..."

എന്റെ മനസ്സില്‍ പിന്നെയും ഒരു കൊളുത് വീണു...  

9 comments:

Anonymous said...

ഓണ്‍ലൈനില്‍ അതികവും ഷോ ഒഫ്ഫുകലാണ്, പലതും പലപ്പോഴും പലയിടത് തുറന്നു പറയാന്‍ പറ്റിയില്ല,
എനിക്കിഷ്ട്ടപെട്ടു ഈ കുറിപ്പ്

ജന്മസുകൃതം said...

നന്നായി ഈ നേര്‍ക്കാഴ്ച.
ബുജീസ് ജയിക്കട്ടെ
സമയം ഉണ്ടെങ്കില്‍ ഒരു കുഞ്ഞുകഥ ഒന്ന് നോക്കിപ്പോകു .
http://leelamc.blogspot.com/2011/04/blog-post_28.htm

Double Large...! said...

നന്നായിട്ടുണ്ടെടാ.. വലിയ വര്‍ത്തമാനം ഒക്കെ പറഞ്ഞു വല്ലതും പ്രവര്‍ത്തിക്കാന്‍ ഉണ്ടാവുന്ന സമയത്ത് വാല് ചുരുട്ടി ഒളിച്ചിരിക്കുന്ന കാപട്യങ്ങളെ നീ തുറന്നു കാണിച്ചു... ഇനിയും എഴുതണം...

ഇ.എ.സജിം തട്ടത്തുമല said...

എൻഡോ സൽഫാൻ നിരോധിക്കുന്നാതിലുള്ള സന്തോഷത്തിൽ പങ്കു ചേരുക

Manoj മനോജ് said...

“ഇവിടെ പൂസായിരിക്കുംപോഴാ“...

:) അല്ല പിന്ന...

Deepa Varma said...

MHM... nee ee buji's nnu paranjathaareya... ethayalum kollam... njan ariyunnavare onnum aallalo alle...

allelum ee bujikalokke ingana...


Nee kalakki mone...

ഹരിശങ്കരനശോകൻ said...

ബുജികൾ തുലയുന്ന ലോകത്ത് അക്ഷരങ്ങൾക്ക് വിശുദ്ധിയുണ്ടാകും, വാക്കുകൾക്ക് വിലയുണ്ടാകും

Unknown said...

നല്ലവാക്കുകള്‍ക്ക് നന്ദി

Kalam said...

തുറന്നു പറച്ചിലിന് അഭിനന്ദനങ്ങള്‍!

If you cant read malayalam Click Here to download malayalam font, then open the downloaded file and press the done button on that
വെറുതെ നിനച്ചതും കനവായി കണ്ടതും കരളിന്റെ നോവുകളെന്നുമെന്നും കരളേ നീ ഇല്ലാതെ കനവുകളില്ലാതെ കഴിവതീയൂഴിയില്‍ എങ്ങനെ ഞാന്‍