എന്റെ സ്വപ്നങ്ങള്‍ നിന്നെ
കുറിച്ച് ചോദിക്കുമ്പോള്‍
ഞാനിനി എന്ത് പറയും...
മഴ പെയ്തു തോര്‍ന്ന വഴികളിലൂടെ
എന്റെ കയ്യും പിടിച്ചുകൂടെ നടന്ന
കൂടുകരിയെ കുറിച്ച് ചോദിക്കുമ്പോള്‍
ഞാനിനി എന്ത് പറയും...
കോരിച്ചൊരിയുന്ന മഴയത്ത്
ഒരു കുടക്കീഴില് നമ്മളിരുവരും
തോളുരുമ്മി നടന്നവഴികളിലൂടെ
ഞാനിനി ഒറ്റയ്ക്ക് നടക്കുമ്പോള്‍
എന്നെ തലോടുന്ന ആ തണുത്ത
കാറ്റിനോട് ഞാന്‍ എന്ത് പറയും...
എന്റെ ഹൃദയത്തില്‍ നിനക്കായ് നട്ടുവളര്‍ത്തിയ
സ്വപ്നങ്ങളുടെ പൂന്തോട്ടം വാടി തുടങ്ങിയിരിക്കുന്നു...
സ്വപ്നങ്ങള്‍ പൂതുനിന്ന്ന ആ വഴികളിലൂടെ നടക്കുമ്പോള്‍
നിന്റെ ഓര്‍മ്മകള്‍ ഒരു കൂര്‍ത്ത മുള്ള് പോലെ
എന്റെ ഹൃദയത്തില്‍ തറക്കുന്നു....
ഇലകള്‍ പൊഴിച്ച് കൊണ്ട് വാക മരഗളുടെ ചില്ലകളില്‍
വേനല്‍ ചേക്കേറുന്ന ഈ നേരത്ത്
നീ വിടപരഞ്ഞകലുംപോള് നിനക്ക് തരാന്‍
എന്റെ കയ്യില്‍ മഞ്ചാടികുരു പോലെ നിറമുള്ള
ഒരു പിടി ഓര്‍മകള്‍ മാത്രം....
4 comments:
വേദന വരികളില്‍ നന്നായി കൊണ്ടുവന്നിരിക്കുന്നു
എന്റെ സ്വപ്നങ്ങള്‍ നിന്നെ കുറിച്ച് ചോദിക്കുമ്പോള്‍ ഞാനിനി എന്ത് പറയും...
അത് വായിച്ചപ്പോലെ പിടിച്ചിരുത്തിയ പോലെ ആയിപ്പോയി
തുടരുക
നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍
nannayittundu .abhinandanam
കാലത്തിന്റെ കടല്‍ക്കാറ്റില്‍
ഓര്‍മയുടെയും സ്നേഹത്തിന്റെയും
എല്ലാ പുസ്തകത്താളുകളും
ഒരുനാള്‍ ദ്രവിച്ചു പോകുന്നു!
അങ്ങനെയല്ലത്തവര് ഭാഗ്യവാന്മാര്!
നിത്യസ്നേഹത്തിന്റെ സ്വര്‍ഗം
അവര്‍ക്കുള്ളതാകുന്നു!
വേദന നിറഞ്ഞ സ്വര്‍ഗം!
Post a Comment